Posts

#ദിനസരികള്‍ 204

ഭാരതീയ തത്വചിന്തയില്‍ ഉപനിഷത്തുകള്‍ക്ക് സവിശേഷമായ പ്രാധാന്യവും പ്രസക്തിയും ലഭിച്ചത് , അദ്വൈതസ്ഥാപനത്തിന് വേണ്ടി ശങ്കരന്‍ നടത്തിയ ദിഗ്വിജയങ്ങള്‍ക്കു ശേഷമാണ്. അതോടൊപ്പംതന്നെ അദ്ദേഹം സമര്‍ത്ഥമായി വ്യാഖ്യാനിച്ചെടുത്ത ദശോപനിഷത്തുകളും ഗീതയും ബ്രഹ്മസൂത്രവുമൊക്കെ ആ സംസ്ഥാപനത്തിന് ഏറെ സഹായകരമായി. അതുവരെ മറ്റേതൊരു ചിന്താസരണിയേയും പോലെതന്നെയേ വേദാന്തത്തേയും പരിഗണിച്ചു വന്നിരുന്നുള്ളു.ഷഡ് ദര്‍ശനങ്ങളെന്നറിയപ്പെടുന്ന ന്യായം , യോഗം , സാംഖ്യം , വൈശേഷികം , പൂര്‍വ്വ മീമാംസ , വേദാന്തം എന്നിവകളില്‍ ഒന്ന് ഒന്നിനു മുകളിലാണ് എന്നൊന്നും ആരും ചിന്തിച്ചിരുന്നില്ല.ഇഹലോകത്തെ ജീവിതത്തിനപ്പുറം മറ്റ് അര്‍ത്ഥങ്ങള്‍ തേടുന്നത് വ്യര്‍‌ത്ഥമാണെന്ന് പഠിപ്പിച്ചിരുന്ന ചാര്‍വാകരടക്കമുള്ള ഭൌതികവാദികള്‍ക്കും ഇവിടെ സ്ഥാനമുണ്ടായിരുന്നു.വിരുദ്ധ അഭിപ്രായങ്ങളേയും നിലപാടുകളേയും സമചിത്തതയോടെ കേള്‍ക്കുവാനും അവരുന്നയിക്കുന്ന വാദമുഖങ്ങളെ വിദഗ്ദമായി ഖണ്ഡിച്ചെടുക്കുവാനുമുള്ള വൈഭവത്തെയായിരുന്നു അക്കാലത്ത് സമൂഹം അംഗീകരിച്ചിരുന്നത്.പറഞ്ഞു വരുന്നത് , സോക്രട്ടീസും പ്ലോറ്റോയും ഒക്കെ സമൂഹത്തില്‍ ആശയപ്രചാരണം നടത്താന്‍‌ വേണ്ടി സ്വീകരിച്ചിരുന്ന ഡയല...

#ദിനസരികള്‍ 203

ഒ.വി.വിജയന്റെ ഖസാക്കിന്റെ ഇതിഹാസവും കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതീഹ്യമാലയും തമ്മിലുള്ള ഒരേയൊരു ബന്ധം മലയാളം നിലനില്ക്കുന്ന കാലത്തോളം ഇവ രണ്ടുമുണ്ടാകും എന്നതു മാത്രമാണ്.പക്ഷേ എനിക്ക് ഈ രണ്ടു പുസ്തകങ്ങളോടുമുള്ളത് അതിനുമപ്പുറം ചോരയെത്തൊടുന്ന സവിശേഷമായ ഒരു വികാരമാണ്. കാരണം ഈ രണ്ടു പുസ്തകങ്ങളും ഞാന്‍ സ്വന്തമാക്കിയത് എന്റെ ചോര വിറ്റുകിട്ടിയ പണം കൊണ്ടാണ്.             കാലം ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറ്റിമൂന്ന് അല്ലെങ്കില്‍ തൊണ്ണൂറ്റിനാല്. ഞാന്‍ പഠിക്കുന്നത് ഒന്നുകില്‍ പത്തില്‍ അല്ലെങ്കില്‍ പ്രീഡിഗ്രി ഒന്നാം വര്‍ഷം. പത്തിലാണ് എന്നുതന്നെയാണ് എന്റെ ഓര്‍മ. അക്കാലങ്ങളില്‍ മാര്‍ച്ചുമാസം എന്നു പറഞ്ഞാല്‍ ഞങ്ങള്‍ക്ക് വള്ളിയൂര്‍ക്കാവ് ഉത്സവത്തിന്റെ മാസമാണ്. അവസാനദിവസത്തിനു മുമ്പ് രണ്ടുമൂന്നു തവണ ഉത്സവത്തിന് പോകണം. വണ്ടിക്കൂലിയും ചെറിയ രീതിയില്‍ എന്തെങ്കിലും കഴിക്കാനുള്ളതും ഒപ്പിക്കണം.അതിനു വേണ്ടിയുള്ള തയ്യാറെടുപ്പ് നേരത്തെ തുടങ്ങും.തയ്യാറെടുപ്പ് എന്നുപറഞ്ഞാല്‍ വലിയ കാര്യമൊന്നുമല്ല. ദാരിദ്ര്യത്തിന്റെ കാലമാണ്. വീട്ടില്‍ അരി വാങ്ങുന്നതുതന്നെ വല്...

#ദിനസരികള്‍ 202

കെ പി അപ്പനെ മലയാളികള്‍ക്ക് അത്ര പെട്ടെന്ന് മറക്കുകവയ്യ.നമ്മുടെ സാഹിത്യശീലങ്ങളില്‍ നവീനമായ ഉള്‍ക്കാഴ്ചകളോടെ നിരന്തരം ഇടപെട്ടുകൊണ്ടിരുന്ന കെ പി അപ്പന്‍ , മലയാളിയെ ഘടാകാശത്തില്‍ നിന്ന് വിശ്വസാഹിത്യത്തിന്റെ മഹാകാശത്തിലേക്ക് ആനയിച്ചു എന്നു പറഞ്ഞാല്‍ അതിശയോക്തിയാവില്ല. അതുകൊണ്ടാകണം, വിമര്‍ശനം എന്താണെന്ന് ആധുനികകാലത്ത് മലയാളികള്‍ക്ക് മസ്സിലാക്കിത്തന്നത് കെ പി അപ്പനാണെന്ന് ടി പത്മനാഭന്‍ പറയുന്നത്. കെ പി അപ്പനെപ്പോലെ തന്നെ എനിക്ക് ഇഷ്ടമായ മറ്റൊരു വിമര്‍ശകനാണ് കുട്ടികൃഷ്ണമാരാര്‍.കാടും പടലും തല്ലിയുള്ള സാഹിത്യലോകത്തെ സഞ്ചാരത്തിന് മടുക്കുമ്പോള്‍ ഞാന്‍ പലപ്പോഴും ചെന്നെത്താറുള്ളത് മാരാരിലേക്കാണ്.മാരാര്‍ ഒരിക്കലും എന്നെ നിരാശപ്പെടുത്തിയില്ല.എപ്പോള്‍ ചെന്നു കയറിയാലും ഒരു പിടി വറ്റു കരുതിവെക്കുന്ന മാതാവിനെപ്പോലെ മാരാര്‍ നമുക്കുവേണ്ടി എന്തെങ്കിലുമൊന്ന് കരുതിവെക്കുന്നു.അതുകൊണ്ടായിരിക്കണം , ഡോക്ടര്‍ സുകുമാര്‍ അഴീക്കോട് , ബര്‍നാഡ് ഷായുടെ ബുദ്ധയും മല്ലീനാഥന്റെ ഹൃദയവും അവ്യാഖ്യേയമായ ഏതോ രസപാകത്തില്‍ തന്നില്‍ ഉള്‍‌ച്ചേര്‍ത്തു സ്വാംശീകരിച്ച കുട്ടികൃഷ്ണമാരാര്‍ പൂര്‍വ്വാഹ്നത്തിലെ വെയില്‍ പോലെ...

#ദിനസരികള്‍ 201

ഒരു സെന്‍ കഥ. ഒരിടത്ത് ഒരു സന്യാസി ഉണ്ടായിരുന്നു. ആത്മീയ ജീവിതത്തിന്റെ ഉത്തുംഗശൃംഗങ്ങളില്‍ വിരാജിച്ച അദ്ദേഹത്തിന്റെ നാമം വിദൂരദേശങ്ങളില്‍‌പ്പോലും പ്രശസ്തമായിരുന്നു.നാടുഭരിക്കുന്ന അധികാരികള്‍ അദ്ദേഹത്തോട് ആവശ്യമായ ഉപദേശം തേടിക്കൊണ്ടാണ് ജനക്ഷേമകരമായ പ്രവര്‍ത്തികള്‍ സംഘടിപ്പിച്ചു പോന്നിരുന്നത്. അത്തരത്തിലുള്ള ഒരാളുടെ ശിഷ്യനാകുക എന്നതുതന്നെ വലിയ ഭാഗ്യമായി കരുതിയ യുവാക്കള്‍ ഓരോ ദിവസവും അദ്ദേഹത്തെ തേടിവന്നു.എന്നാല്‍ വരുന്ന എല്ലാവരേയും ശിഷ്യരായി സ്വീകരിക്കുവാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. താന്‍ ഏര്‍‌പ്പെടുത്തുന്ന കഠിനപരീക്ഷകളില്‍ വിജയിക്കുന്നവര്‍ക്കുമാത്രമേ അദ്ദേഹം ശിഷ്യത്വം നല്കിയിരുന്നുള്ളു. പരീക്ഷണങ്ങളില്‍ വിജയിക്കുവാനും ശിഷ്യരായി തിരഞ്ഞെടുക്കപ്പെടാനും എല്ലാ ദിവസവും അദ്ദേഹത്തിന്റെ ആശ്രമത്തിനു ചുറ്റും നിരവധിയാളുകള്‍ കാത്തുനില്ക്കാറുണ്ടായിരുന്നു. എന്നാല്‍ ഒരു ദിവസം ഞെട്ടിക്കുന്ന ഒരു വാര്‍ത്ത നാടുകേട്ടു. ആശ്രമത്തിന്റെ അയല്‍ക്കാരിയായി താമസിക്കുന്ന ഒരു യുവതി ഗര്‍ഭിണിയായിരിക്കുന്നു. വീട്ടുകാരുടേയും ബന്ധുമിത്രാദികളുടേയും നിരന്തരമായ ചോദ്യംചെയ്യലില്‍ സന്യാസിയില്‍ നിന്നാണ് താന്‍ ഗര്‍...

#ദിനസരികള്‍ 200

ഇരുന്നൂറു ദിവസം.രണ്ടും മൂന്നും നാലും ലൈക്കും ഷെയറുമൊക്കെയായി ദിനസരികള്‍ എന്ന ഈ കുറിപ്പുപരിപാടി ഇരുന്നൂറുദിവസമായിരിക്കുന്നു.രാവിലെ ഉണ്ടാക്കിയെടുക്കുന്ന അര അല്ലെങ്കില്‍ ഒരു മണിക്കൂറില്‍ പിഴിഞ്ഞെടുക്കുന്ന ഈ രസായനം വലിയ സംഭവമൊന്നുമല്ലെങ്കിലും ഞാന്‍ എനിക്ക് ഏര്‍‌പ്പെടുത്തിയ പരീക്ഷയായിരുന്നു.ഒരു ദിവസം പോലെ മുടങ്ങാതെ ഒരു പേജെങ്കിലും എഴുതുക എന്ന വെല്ലുവിളി. അതിപ്പോള്‍ ഇരുന്നൂറു ദിവസമായിരിക്കുന്നു എന്നു പറയുമ്പോള്‍ കുഞ്ഞുണ്ണിമാഷുടെ ഭാഷയില്‍ അമ്പടാ ഞാനേ എന്നൊരഹങ്കാരം തോന്നിപ്പോയാല്‍ അസ്വാഭാവികമെന്നു പറയാമോ ? പറയരുത് എന്നാണ് എന്റെ അപേക്ഷ .             ‘ കരളെരിഞ്ഞാലും തല പുകഞ്ഞാലും             ചിരിക്കണ, മതേ വിദൂഷക ധര്‍മ്മം             ചിരിയും കണ്ണീരുമിവിടെക്കാണുവ             തൊരുപോല്‍ മിഥ്യയെന്നറിവോരല്ലീ  നീ ’ എന്ന് വിദൂഷകനോട് കളിനാഥന്‍ , ‘ ഒരു ചിരി പോലും ചിരിയ്ക്ക...

#ദിനസരികള്‍ 199

            രാവിലെ കാണാന്‍ വന്ന ഒരമ്മ , ബന്ധുക്കള്‍ കൂടോത്രം ചെയ്ത് തന്റെ മകനെ തന്നില്‍ നിന്ന് അകറ്റി നിറുത്തിയിരിക്കുന്നതിനെക്കുറിച്ച് വളരെ സങ്കടത്തോടെ വിവരിച്ചു. തെക്കെങ്ങാണ്ടുള്ള കൊടിയ മന്ത്രവാദിയാണത്രേ. അതും ദുര്‍മന്ത്രവാദി. അയാളുടെ സഹായത്തോടെ ദുര്‍മന്ത്രവാദം നടത്തി എന്തൊക്കെയോ സാധനങ്ങള്‍ തങ്ങളുടെ പുരയുടെ നാലുഭാഗത്തും കുഴിച്ചിട്ടിരിക്കുകയാണത്രേ.അതോടെ മകന് അമ്മയോട് വെറുപ്പായി. കാര്യങ്ങള്‍ അന്വേഷിക്കാതെയായി.മരുന്നു മേടിക്കുവാനുള്ള സഹായം പോലും കൊടുക്കാതെയായി.അമ്മയുടെ പേരിലുള്ള വീടും പറമ്പും തട്ടിപ്പുകള്‍ പറഞ്ഞ് മകന്റെ പേരിലേക്ക് മാറ്റാന്‍ അവന്‍ ശ്രമിക്കുകയാണ്. ഇങ്ങനെ നിരവധി പരാതികളുടെ ഭാണ്ഡക്കെട്ട് അമ്മ തുറന്നുവെച്ചു.മകന്റെ കല്യാണത്തിന് വന്ന ബന്ധുക്കളാണ് കൂടോത്രം ചെയ്തതെന്നാണ് അമ്മ പറയുന്നത്. ഇതൊക്കെ ഇത്ര കൃത്യമായി എങ്ങനെ അറിഞ്ഞു എന്നു ചോദിച്ചപ്പോള്‍ അവര്‍ മറ്റൊരു മന്ത്രവാദിയെ കണ്ടിരുന്നു എന്നാണ് മറുപടി പറഞ്ഞത്.മകന് കല്യാണത്തിനുശേഷമുണ്ടായ മാറ്റങ്ങളെക്കുറിച്ചും പുതിയ പെണ്ണിന്റെ സ്വഭാവങ്ങളെക്കുറിച്ചുമൊക്കെ ചോദിച്ചു മനസ്സിലാക്കി മകനോ...

#ദിനസരികള്‍ 198

ഇന്ത്യയുടെ പ്രഥമ പൌരന്‍ രാംനാഥ് കോവിദ് , കേരള സന്ദര്‍ശനത്തിനിടയില്‍ തിരുവനന്തപുരത്ത് അയ്യങ്കാളിയുടെ പ്രതിമയില്‍ പൂഷ്പാര്‍ച്ചന ചെയ്യുന്ന ചിത്രവും വാര്‍ത്തയും ഇന്ന് മാധ്യമങ്ങളിലുണ്ട്. കേരളം സന്ദര്‍ശിച്ച ഒരു രാഷ്ട്രപതിയും ഇതുവരെ ഇത്തരമൊരു വന്ദനത്തിന് തയ്യാറായിട്ടില്ല എന്ന വസ്തുത കൂടി പരിഗണിക്കുമ്പോള്‍ ഈ അര്‍ച്ചനക്ക് സവിശേഷമായ പ്രാധാന്യവും പ്രസക്തിയുമുണ്ട്. വെങ്ങാനൂരിലുള്ള ഒരു പുലയ കുടുംബത്തില്‍ 1863 ല്‍ ജനിച്ച് 1941 ല്‍ അന്തരിച്ച അയ്യങ്കാളി , മനുഷ്യനായി ജീവിക്കാനുള്ള അവകാശം പോലും ഇല്ലാതിരുന്ന ഒരു ദളിത് ജനസമൂഹത്തെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിന് വേണ്ടി നിരന്തരം സമരപോരാട്ടങ്ങള്‍ നടത്തി.സവര്‍ണമേല്ക്കോയ്മക്കെതിരെ പോരാട്ടങ്ങള്‍ സംഘടിപ്പിച്ചു. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും നിലനിന്നിരുന്ന അക്കാലത്തെ അയ്യങ്കാളിയുടെ ഓരോ ഇടപെടലുകളും ചരിത്രത്തിലെ സുവര്‍ണരേഖകളാണ്. അയ്യങ്കാളി ഉയര്‍ത്തിപ്പിടിച്ച ആ മുദ്രാവാക്യങ്ങളെ പിന്നീട് നവോത്ഥാന കേരളം ഏറ്റെടുക്കുകയുണ്ടായി. ജാതി അടിസ്ഥാനമായി നിലനിന്നിരുന്ന ‘ അരുതു ’ കളെ കേരളം തള്ളിക്കളഞ്ഞു.പുലയനും പറയനുമൊക്കെ മനുഷ്യരാണെന്നും ഉയര്‍ന്ന ജാതിക്കാര്‍ക്കുള്ള എല്ലാ...