പ്രിയപ്പെട്ട ഡി വൈ എഫ് ഐക്കാരോടാണ്.

           

            അടി ചിലപ്പോഴെങ്കിലും നല്ലതാണെന്ന് നമ്മുടെ കാരണവന്മാര്‍ പറഞ്ഞു കേട്ടിട്ടില്ലേ ? അടി കൊള്ളാ പിള്ള പഠിക്കില്ല എന്നൊരു പ്രമാണവുമുണ്ടല്ലോ. വിശക്കുന്നവന് പൊതിച്ചോറു കൊടുക്കുന്നതും ദുരന്തമുഖങ്ങളില്‍ ജീവന്‍ പണയം വെച്ച് രക്ഷാപ്രവര്‍ത്തനം നടത്തുന്നതുമൊക്കെ നിങ്ങള്‍ ചെയ്യുന്ന നന്മനിറഞ്ഞ പ്രവര്‍ത്തനങ്ങളാണെന്ന കാര്യത്തില്‍ എനിക്ക് സംശയമൊന്നുമില്ല. എന്നാല്‍ ഇക്കാലത്ത് അതുമാത്രം പോര എന്നാണ് എന്റെ ഉറച്ച അഭിപ്രായം. ഈ സമൂഹത്തില്‍ ചില തെമ്മാടികളുണ്ട്. ആരെക്കുറിച്ചും എന്ത് നെറികേടും വിളിച്ചു പറയാം എന്നു കരുതുന്നവര്‍ ! അമ്മയെന്നോ പെങ്ങളെന്നോ ഭാര്യയെന്നോ ഉള്ള ഒരു തിരിച്ചറിവും ഇക്കൂട്ടര്‍ക്കില്ല. അവര്‍ ആരെക്കുറിച്ചും എന്തും പറയും. അത്തരക്കാരെ നിയമ വഴികളിലൂടെ മാത്രം നേരിട്ടാല്‍ പോര എന്നാണ് എന്റെ അഭിപ്രായം. നമ്മുടെ നിയമവ്യവസ്ഥയില്‍ നീതി നടപ്പിലാക്കി വരുമ്പോഴേക്കും ഒരുപാട് കാലതാമസം പിടിക്കും. അപ്പോഴേക്കും ആരെക്കുറിച്ചാണോ പറഞ്ഞത് അവരുടെ ജീവിതം നഷ്ടപ്പെട്ടിട്ടുണ്ടാകും. സമൂഹത്തിന്റെ മുന്നില്‍ അവര്‍ അപഹാസ്യരാകുന്ന , സത്യം മറ്റൊന്നായിട്ടും അത് സ്ഥാപിച്ചെടുക്കാനാകാതെ വിങ്ങിപ്പൊട്ടിക്കൊണ്ടു തളര്‍ന്നു നിന്നുപോകുന്ന അവരെ നോക്കി ഈ അപവാദപ്രചാരകര്‍ ആര്‍ത്തു ചിരിക്കുന്നുണ്ടാകും. അത്തരം നികൃഷ്ട ജന്മങ്ങളെ തേടി നീതിയും സത്യവും എത്തുമ്പോഴേക്കും കാലം ഒരുപാടു കടന്നുപോയിട്ടുണ്ടാകും. അതുകൊണ്ട് അത്തരത്തിലുള്ള നുണപ്രചാരകരെ തിരഞ്ഞു പിടിച്ച് ഓരോന്ന് പൊട്ടിക്കാന്‍ കൂടി നിങ്ങള്‍ പഠിക്കണം. "ഒരു നഗരത്തി അനീതി ഉണ്ടായാ അവിടെ കലാപമുണ്ടാവണം. ഇല്ലെങ്കി സന്ധ്യമയങ്ങും മുപ് ആ നഗരം കത്തിച്ചാമ്പലാകുന്നതാണ് നല്ലത്.എന്ന്  ബെടോഡ് ബ്രെഹ്ത് പറഞ്ഞത് മുദ്രാവാക്യം വിളിച്ചു നടക്കാനുള്ളതുമാത്രമല്ല , ചിലപ്പോഴെങ്കിലും പ്രാവര്‍ത്തികമാക്കുവാനുള്ളതുകൂടിയാണ് എന്ന് ഡി വൈ എഫ് ഐ സഖാക്കള്‍ ചിന്തിച്ചു തുടങ്ങണം

 

            എത്ര ആളുകളുടെ ജീവിതമാണ് ഈ മനുഷ്യത്വമില്ലാത്ത പെരും നുണയന്മാര്‍ തകര്‍ത്തു കളഞ്ഞത് ? ഉദാഹരിക്കുവാന്‍ എത്രയോ സംഭവങ്ങളുണ്ട്. ഇക്കഴിഞ്ഞ ദിവസം കെഎ ഉണ്ണികൃഷ്ണ എംഎഎ യെക്കുറിച്ചും സി പി ഐ എമ്മിന്റെ പറവൂര്‍ ഏരിയാ കമ്മറ്റി അംഗം കെ ജെ ഷൈന്‍ ടീച്ചറിനെക്കുറിച്ചും പ്രചരിപ്പിക്കപ്പെട്ട അപവാദ കഥകള്‍ തന്നെ നോക്കുക.  സി കെ ഉണ്ണികൃഷ്ണന്‍ എന്നൊരാള്‍ എഴുതിപ്പിടിപ്പിച്ച അസംബന്ധം എത്ര വേഗമാണ് പൊതുസമൂഹത്തില്‍ പ്രചരിപ്പിക്കപ്പെട്ടത് ? ഗോപാലകൃഷ്ണനോട് ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ എന്തോ ഒരു മഹത്തായ കാര്യം ചെയ്ത പോലെയാണ് അയാളുടെ പ്രതികരണം. കെ എം ഷാജഹാന്‍ എന്ന നീചനില്‍ നിന്നാണത്രേ ഗോപാലകൃഷ്ണന് ഈ വാര്‍ത്ത കിട്ടിയത്. ഒരടിസ്ഥാനവുമില്ലാത്ത ഈ വാര്‍ത്തക്കെതിരെ എം എല്‍ എയും ടീച്ചറും നിയമ നടപടി സ്വീകരിച്ചിട്ടുണ്ടെങ്കിലും നേരത്തെ സൂചിപ്പിച്ചതുപോലെ ന്യായം ചെരിപ്പിടുമ്പോഴേക്കും അന്യായം ലോകം ചുറ്റിക്കഴിഞ്ഞിരിക്കും എന്ന കാര്യം മറക്കാതിരിക്കുക.

            അതുകൊണ്ട് നിയമം നിയമത്തിന്റെ വഴിക്കും ഡി വൈ എഫ് ഐക്കാര്‍ അവരുടെ വഴിയ്ക്കും പോകേണ്ടതുണ്ട്. കെ എം ഷാജഹാനും സി കെ ഗോപാലകൃഷ്ണനും ഇനിയൊരു സ്ത്രീക്കെതിരേയും ഇത്തരത്തിലുള്ള അപവാദം പ്രചരിപ്പിക്കുന്നതിനെക്കുറിച്ചുള്ള ആലോചന പോലും ഉണ്ടാകാന്‍ പാടില്ലാത്ത വിധം അവരെ ശിക്ഷിക്കേണ്ടിയിരിക്കുന്നു. അത് ചെയ്തില്ലെങ്കില്‍ സഖാക്കളേ ,  ഈ നാടിനു വേണ്ടി, ഇവിടെ കഷ്ടപ്പെടുന്ന ഓരോ മനുഷ്യര്‍ക്കും വേണ്ടി തൂക്കുമരങ്ങളിലേക്ക് സ്വന്തം പുല്ലുപോലെ വലിച്ചെറിഞ്ഞ ഒരു വിപ്ലവപ്രസ്ഥാനത്തിന്റെ നേരവകാശികളെന്ന കോയ്മയ്ക്കാണ് കോട്ടമുണ്ടാകാന്‍ പോകുന്നത്.  അതിനുവേണ്ടി കുറച്ചാളുകള്‍ കുറച്ചു നാളുകള്‍ ജയിലില്‍ കിടന്നാലും സാരമില്ല,  എത്രയോ അമ്മ പെങ്ങന്മാര്‍ക്ക് എതിരെ ഉണ്ടാകാന്‍ പോകുന്ന ആരോപണങ്ങള്‍ക്ക് ഒരവസാനമാകുമല്ലോ!  അത്രമാത്രം

 

|| #ദിനസരികള് – 153 - 2025 സെപ്റ്റംബര് 19 മനോജ് പട്ടേട്ട് ||

 

           

           

 

           

 

 

Comments

Popular posts from this blog

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം

#ദിനസരികള്‍ 1208 - കടലു കാണാന്‍ പോയവര്‍

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്