ഒരു പ്രാണപ്രേയസിയെയെന്ന പോല്‍ മരണത്തെ മാടി വിളിച്ച കവികള്‍ നമുക്കുണ്ട്. പ്രണയത്തെക്കാള്‍ മരണത്തെ പ്രണയിച്ച ആ കവികളാകട്ടെ പ്രണയത്തെ മരണത്തിലേക്കുള്ള വഴിയായിട്ടാണ് കണ്ടത്. ഇനി പ്രണയം ഒരു വഴിയായി വന്നെത്തിയില്ലായിരുന്നെങ്കില്‍പ്പോലും മരണത്തെ അവര്‍ വരിക്കുമായിരുന്നു. മരണം ഒടുങ്ങാത്ത ഒരാവേശമായും ആസക്തിയായും അഭിനിവേശമായും അവരില്‍ തുടിച്ചു നിന്നു. അത്തരം കവികള്‍ മരണത്തിന്റെ ഏകാന്തതുരുത്തുകളെക്കുറിച്ച് നമുക്ക് പാടിത്തന്നു. മൃതനെന്നാലതിധന്യന്‍ ഞാന്‍ , അരമാത്രയില്‍ ഞാനമൃതത്തിലലിഞ്ഞേന്‍ , അമരത്വത്തെയറിഞ്ഞേന്‍ എന്ന വൈലോപ്പിള്ളി വചനം മരണമാണ് ആത്യന്തിക ലക്ഷ്യം എന്ന് ചിന്തിക്കുന്നവരുടെ മാനിഫെസ്റ്റോയാണ്. തീവ്രമല്ലെങ്കിലും പൂന്താനം മുതല്‍ക്കിങ്ങോട്ടുള്ള മലയാള കവികളില്‍ ഈ മരണാഭിവാഞ്ജ നമുക്ക് വായിച്ചെടുക്കാം. ജ്ഞാനപ്പാന തന്നെ രചിക്കപ്പെടുന്നത് നിരാശയില്‍ നിന്നുമൊരു രക്ഷപ്പെടല്‍ എന്ന ചിന്തയിലാണെന്ന് നമുക്കറിയാം. അനപത്യ ദുഖത്തിന്റെ പരമകാഷ്ഠയില്‍ നിന്നുമാണ് ജ്ഞാനപ്പാന പുറപ്പെട്ടുപോരുന്നത്. പിന്നീട് ജീവിതത്തിന്റെ നിരാശാഭരിതമായ വ്യത്യസ്ത മുഹൂര്‍ത...
Posts
Showing posts from 2025
- Get link
- X
- Other Apps
കല എങ്ങനെയാണ് ഉരുത്തിരിഞ്ഞു വരുന്നത് എന്നന്വേഷിക്കാന്‍ എനിക്ക് എക്കാലത്തും കൌതുകമുണ്ട്. എറിയാന്‍ കിട്ടിയ ഒരു കല്ലിന്റെ ഏതെങ്കിലും ഒരു വശത്തിന് മൂര്‍ച്ച കൂട്ടുവാന്‍ ശ്രമിച്ച ആ ആദ്യമനുഷ്യന്റെ മിനുക്കല്‍ കലയുടെ തുടക്കമാണെന്നുതന്നെ കരുതാം. കൂടുണ്ടാക്കുന്ന പക്ഷിമൃഗാദികളില്‍ പക്ഷേ സൌന്ദര്യാത്മകതയല്ല ഉപയോഗക്ഷമതയാണ് മുന്തിനില്ക്കുക. കൂടുകളില്‍ മിന്നാമിനുങ്ങിനേയും മറ്റും വെച്ച് അലങ്കരിക്കുന്ന ചില സന്ദര്യാരാധകന്മാരുണ്ട്. എന്നാല്‍ നൈസര്‍ഗ്ഗികമായ അത്തരം വാസനകളെ പരിപോഷിപ്പിക്കുവാനോ കൂടുതലായി ചമത്കരിക്കുവാനോ മനുഷ്യനൊഴിച്ചുള്ള ജന്തുജാലങ്ങള്‍ക്ക് കഴിവില്ല. മനുഷ്യനാകട്ടെ , ഉണ്ടാക്കപ്പെട്ടതില്‍ നിന്നും കൂടുതല്‍ക്കൂടുതല്‍ പരിഷ്കാരങ്ങളെ അന്വേഷിക്കുകയും നിത്യോപയോഗ വസ്തുവകകള്‍ പോലും സൌന്ദര്യാത്മകമായിരിക്കാന്‍ നിഷ്ഠ വെയ്ക്കുകയും ചെയ്യുന്നു. ആദ്യഘട്ടങ്ങളില്‍ കൈയ്യില്‍ കിട്ടിയ ഒരു വടി ചെത്തിയുരുട്ടി എടുക്കാനും മാംസം കുത്തിക്കീറിയെടുക്കാന്‍ പാകത്തില്‍ ഒരു കല്ലുകത്തിയുണ്ടാക്കിയെടുക്കാനുമൊക്കെയുള്ള കലയെ മനുഷ്യന് ആവശ്യമുണ്ടായിരുന്നുള്ളു. ...
- Get link
- X
- Other Apps
അയ്യപ്പപ്പണിക്കര്‍ രസികനായിരുന്നു. നമ്മുടെ പഴയ മഹാകവി തോലനെപ്പോലെ സരസനുമായിരുന്നു. രസികത്വവും സരസതയും ചേര്‍ത്തുവെച്ച് ഏത് അധികാര ഗര്‍വ്വിന്റേയും മുഖത്തു നോക്കി കാര്യം പറയാന്‍ കരുത്തനുമായിരുന്നു. അധികാര സൌരഭ്യം എന്ന് പേരിട്ടിരിക്കുന്ന ഒരു കവിത നോക്കുക :- അധികാരത്തിന്റെ പടിയെങ്ങാന്‍ കണ്ടാല്‍ അതിലൊന്നു കേറി നിരങ്ങുവാന്‍ തോന്നും അതിലൊന്നു കേറി നിരങ്ങുമ്പോള്‍ തോന്നും അടിയാരെക്കൊണ്ട് പുറം ചൊറിയിക്കാന്‍ ചൊറിയേറ്റു സുഖിച്ചിരിക്കുമ്പോള്‍ ഇശ്ശി തെറി പറയുവാന്‍ ചെറു കൊതി തോന്നും വയറില്‍ വായിലും തെറി നിറയുമ്പോള്‍ പലരുടെ മേലും എറിയുവാന്‍ തോന്നും അധികാരത്തിന്റെ കഥകളിങ്ങനെ വഴി നീളെ പൊട്ടിയൊലിച്ചു നാറുന്നു – എന്നെഴുതുമ്പോള്‍ അധികാര ബാഹ്യനായ അയ്യപ്പപ്പണിക്കര്‍ ഉമിത്തീപോലെ കെടാതെ നീറി നില്ക്കുന്നുണ്ട്. സര്‍വ്വമതങ്ങളിലും ശ്രേഷ്ഠമവയില്‍ വ ച്ചെന്റെ മതമേറെ ശ്രേഷ്ഠമല്ലോ ജാതിയൊന്നേയുള്ളതുകൊണ്ടു നിങ്...
- Get link
- X
- Other Apps

“ ഇത് കേരളമാണ് ” എന്ന് ഊറ്റത്തോടെ പ്രഖ്യാപിക്കുന്ന രാഷ്ട്രീയ നേതാക്കന്മാരേയും സാംസ്കാരിക നായകന്മാരേയും മറ്റും നാം ഇടയ്ക്കിടയ്ക്ക് കാണാറുണ്ട്. ഇക്കൂട്ടര്‍ മാത്രമല്ല, സമൂഹത്തിന്റെ വിവിധ തുറകളില്‍ ജീവിച്ചു പോകുന്ന പലരും പല സന്ദര്‍ഭങ്ങളിലും ഇത്തരത്തില്‍ പറഞ്ഞു കേട്ടിട്ടുണ്ട്. ഇത് കേരളമാണ് എന്ന ഓര്‍മ്മപ്പെടുത്തലിന് പിന്നിലെ ചേതോവികാരം തീര്‍ത്തും ചരിത്രപരമാണ്. അതായത് , നവോത്ഥാന മൂല്യങ്ങളില്‍ പടുത്തുയര്‍ത്തപ്പെട്ടതും മാനവികത മതേതരത്വം മുതലായ ഉയര്‍ന്ന ജീവിത മൂല്യങ്ങളാല്‍ സമൃദ്ധവുമായ ഒരു സമൂഹമാണ് കേരളത്തിലെന്നും മേല്‍പറഞ്ഞ ആശയങ്ങള്‍ക്ക് വിരുദ്ധമായിട്ടുള്ള ഒന്നും തന്നെ ഇവിടെ നടപ്പിലാക്കപ്പെടുകയില്ല എന്നുമാണ് ഇത് കേരളമാണ് എന്ന അവകാശവാദത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ആശയം. പരിപൂര്‍ണമായ അര്‍ത്ഥത്തിലല്ലെങ്കിലും മേല്‍പറഞ്ഞ ആശയത്തോട് ഒട്ടൊക്കെ ചേര്‍ന്നു നിന്നുകൊണ്ട് ഇത് കേരളമാണ് എന്ന് പറയാന്‍ കഴിയുന്ന ഒരു സാഹചര്യം നമുക്കുണ്ടായിരുന്നു. അയ്യാ വൈകുണ്ഠ സ്വാമികള്‍ മുതല്‍ തുടങ്ങി വെച്ച നവോത്ഥാന മുന്നേറ്റങ്ങളുടെ ഈടുറ്റ ആശയങ്ങള്‍ കേര...
- Get link
- X
- Other Apps

“ മലപ്പുറം ഒരു പ്രത്യേക മതവിഭാഗത്തിന്റെ രാജ്യമാണ്. ഇവിടെ ഈഴവര്‍ക്ക് സ്വതന്ത്രമായി ജീവിക്കാനാകുന്നില്ല.സമുദായ അംഗങ്ങള്‍ ഭയന്നുവിറച്ചാണ് ജീവിക്കുന്നത്. സ്വാതന്ത്ര്യം ലഭിച്ച് ഇത്ര കൊല്ലമായിട്ടും അതിന്റെ ഗുണഫലങ്ങള്‍ മലപ്പുറത്തെ പിന്നോക്കക്കാര്‍ക്ക് ലഭിച്ചിട്ടുണ്ടോ ? “ വെള്ളാപ്പള്ളി നടേശന്‍ എന്ന ജാതി / മതഭ്രാന്തന്‍ കേരളത്തിന്റെ മുഖത്തേക്ക് തുപ്പിയ വാക്കുകളാണ് മുകളിലുദ്ധരിച്ചത്. മലപ്പുറത്തെ ചൂണ്ടിക്കാണിച്ചുകൊണ്ട് ഒരു ജനവിഭാഗത്തെ പ്രതിക്കൂട്ടിലാക്കാനുള്ള ശ്രമം ഇതിനുമുമ്പും ധാരാളമായി നടന്നിട്ടുണ്ട്. അപ്പോഴൊക്കെയും അത്തരം പരിശ്രമങ്ങളെ ഈ നാട് അവജ്ഞയോടെ തള്ളിക്കളഞ്ഞിട്ടുമുണ്ട്. വെള്ളാപ്പള്ളിയുടെ ഈ പ്രസ്താവനയോടും അത്തരമൊരു സമീപനം തന്നെയായിരിക്കും നാം സ്വീകരിക്കുക എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ഇത്തരത്തില്‍ ബോധപൂര്‍വ്വം ജനങ്ങള്‍ക്കിടയില്‍ മതഭ്രാന്ത് വിതയ്ക്കാന്‍ പരിശ്രമിക്കുന്നവരെ കുറച്ചുകൂടി കാര്യമായി കൈകാര്യം ചെയ്യാനുള്ള വകുപ്പുകള്‍ നമ്മുടെ നിയമ സംവിധാനങ്ങളില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. യാതൊരു തരത്തിലുള്ള തെളിവുകളുമില്ലാത്തതും...
- Get link
- X
- Other Apps
വീണ വിജയനെതിരെ എസ് എഫ് ഐ ഒ കുറ്റപത്രം സമര്‍പ്പിച്ചതിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഒന്നോടിച്ചു നോക്കിയാല്‍ മനസ്സിലാകുന്ന ഒരു കാര്യം മുഖ്യമന്ത്രി പിണറായി വിജയനെ തേജോവധം ചെയ്യാനുള്ള അവസരം ഉണ്ടാക്കുക എന്നതുമാത്രമാണെന്ന് മനസ്സിലാകും. " വീണ വിജയനെതിരെ കുറ്റപത്രം , മുഖ്യമന്ത്രി പ്രതിക്കൂട്ടില്‍ " എന്നാണ് ഒരു പത്രം വെണ്ടയ്ക്ക നിരത്തിയത്. പിന്നാലെ ബി ജെ പിയുടെ പുതിയ പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ , പിണറായി രാജി വെയ്ക്കണം എന്നാവശ്യപ്പെടുകയും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അതേറ്റുപാടുകയും ചെയ്തതോടെ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമായി. എസ് എഫ് ഐ ഒ യെ , ഇ ഡി പോലെയുള്ള മറ്റു കേന്ദ്ര ഏജന്‍സികളെപ്പോലെ തന്നെ രാഷ്ട്രീയമായി ഉപയോഗിച്ചുകൊണ്ട് കെട്ടിച്ചമച്ച ഈ കേസ് ഉന്നംവെയ്ക്കുന്നത് വീണയെയല്ല , മുഖ്യമന്ത്രി പിണറായി വിജയനേയും അതുവഴി സി പി എമ്മിനേയുമാണ്. സംസ്ഥാന സര്‍ക്കാറിനോ മുഖ്യമന്ത്രിക്കോ സിഎംആര്‍എല്‍ ഉം എക്‌സാലോജിക്സു...
- Get link
- X
- Other Apps
ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടത്തിയ ഗാനമേളയില്‍ വിപ്ലവഗാനം പാടി എന്നാരോപിച്ച് കോണ്‍ഗ്രസിന്റെ ഒരു നേതാവ് നല്കിയ പരാതിയില്‍ എന്തു നടപടിയെടുത്തു എന്ന് കോടതി ചോദിച്ച പാടെ ഗായകന്‍ അലോഷിയേയും ഉത്സവ കമ്മറ്റി ഭാരവാഹികളേയും പ്രതി ചേര്‍ത്ത് കേസെടുത്ത കേരള പോലീസിന്റെ തല പരിശോധിക്കുക തന്നെ വേണം. കോടതി ചോദിച്ചു എന്നൊരൊറ്റക്കാരണത്താല്‍ ഒരന്തവും കുന്തവുമില്ലാതെ കേസെടുത്ത പോലീസിന്റെ നടപടി തികച്ചും അപലപനീയമാണ്. ക്ഷേത്രങ്ങളിലെ ഉത്സവവുമായി ബന്ധപ്പെട്ട് ധാരാളം പരിപാടികള്‍ പൊതുജനങ്ങള്‍ക്കായി നമ്മുടെ നാട്ടില്‍ നടത്തി വരാറുണ്ട്. അത് നടത്തുന്നതാകട്ടെ ക്ഷേത്രത്തിലെ ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും യാതൊരു വിധത്തിലുള്ള തടസ്സങ്ങളും ഉണ്ടാക്കാതെയാണ്. ക്ഷേത്രങ്ങളില്‍ ഉത്സവാഘോഷ കമ്മറ്റികള്‍ രൂപീകരിച്ചു കൊണ്ടാണ് ഇത്തരത്തില്‍ അനുബന്ധപരിപാടികള്‍ നടത്താറുള്ളത്. പൊതുപ്രസക്തിയുള്ള നാടകങ്ങള്‍ , ഭക്തി – ഭക്ത്യേതര ഗാനമേളകള്‍ , മതേതര പരിപാടികള്‍ തുടങ്ങി തികച്ചും സാമൂഹ്യ പ...
- Get link
- X
- Other Apps
ആര്‍ എസ് എസിന്റെ ഹിന്ദുത്വ പ്രത്യയ ശാസ്ത്രത്തില്‍ മനുസ്മൃതിക്കുള്ള പങ്ക് വളരെയേറെ പ്രധാനപ്പെട്ടതാണ്. മനുസ്മൃതിയെ ആധാരമാക്കിയുള്ള നിയമസംഹിതയാണ് ഹിന്ദുത്വ രാജ്യത്തില്‍ നിലവില്‍ വരേണ്ടതെന്നും ഇന്ത്യന്‍ ഭരണഘടനയെ അതുകൊണ്ടുതന്നെ തള്ളിക്കളയേണ്ടതാണെന്നുമാണ് ആര്‍ എസ് എസിന്റെ പ്രഖ്യാപിത നിലപാട്. അതായത് , സംഘപരിവാരത്തിന്റെ ആശയപ്രകാരം ഒരു ഹിന്ദു രാജ്യം നിലവില്‍ വന്നാല്‍ ഇന്ന് നാം അഭിമാനപുരസ്സരം നെഞ്ചേറ്റുന്ന മൂവര്‍ണക്കൊടിയും ഭരണഘടനയുമൊക്കെ അസാധുവാക്കപ്പെടും എന്നര്‍ത്ഥം. ആര്‍ എസ് എസ് അത്ര പ്രാധാന്യത്തോടെ കാണുന്ന മനുസ്മൃതിയില്‍ സ്ത്രീധര്‍മ്മത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഒരു ഭാഗമുണ്ട്. ആര്‍ എസ് എസ് വിഭാവനം ചെയ്യുന്ന ഹിന്ദു രാജ്യം നടപ്പിലാക്കപ്പെട്ടാല്‍ ഇതര മതവിശ്വാസികളോടുള്ള സമീപനം എന്തായിരിക്കുമെന്ന് നമുക്ക് ധാരണയുണ്ട്. എന്നാല്‍ സ്തീകളുടെ അവസ്ഥ എന്തായിരിക്കും എന്നറിയണമെങ്കില്‍ സ്ത്രീധര്‍മ്മത്തെക്കുറിച്ച് പറയുന്ന ഭാഗം ഒന്ന് വായിച്ചു നോക്കണം. മനുസ്മൃതി അഞ്ചാം അധ്യായത്തിലെ 147 മുതല്‍ 169 വരെയുള്ള ശ്ലോകങ്ങളാണ് സ...
- Get link
- X
- Other Apps

സി പി ഐ എം ഒരു പ്രതീക്ഷയാണ്. എല്ലാ അര്‍ത്ഥത്തിലും മികച്ചതായതുകൊണ്ടല്ല അങ്ങനെ പറഞ്ഞത് , മറിച്ച് ലഭ്യമായതില്‍ ഏറ്റവും മികച്ചത് എന്നതുകൊണ്ടാണ്. അതോടൊപ്പം നിരന്തരം സ്വയം തിരുത്തുവാന്‍ മനസ്സിരുത്തുന്നുവെന്നത് ആ പ്രസ്ഥാനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട മഹത്വങ്ങളിലൊന്നാണ്. എടുത്തുപോയ ഒരു തീരുമാനം തെറ്റായിരുന്നുവെന്ന് പിന്നീട് ബോധ്യപ്പെട്ടാല്‍ അത് ഏറ്റുപറയുവാനും തിരുത്തിയും മാറ്റങ്ങള്‍ വരുത്തിയും മുന്നോട്ടു പോകുവാനും ആ പാര്‍ട്ടിയ്ക്ക് സങ്കോചമൊന്നുമില്ല. അതുകൊണ്ടുതന്നെയാണ് ഇപ്പോള്‍ നമ്മുടെ രാജ്യത്തുള്ള മറ്റേതൊരു രാഷ്ട്രീയ പ്രസ്ഥാനത്തെക്കാളും സി പി ഐ എം ജൈവികമായിരിക്കുന്നത് , ചലനാത്മകമായിരിക്കുന്നത് എന്ന് നിസ്സംശയം പറയാം. രൂപീകരിക്കപ്പെട്ട കാലം മുതല്‍ ഒരുപാടു തിരിച്ചടികള്‍ സി പി ഐ എം നേരിട്ടിട്ടുണ്ട്. ജന്മിത്തമ്പുരാക്കന്മാരും അതാത് കാലത്തെ കമ്യൂണിസ്റ്റ് വിരുദ്ധ ഭരണാധികാരികളും മറ്റും മറ്റുമായി ഒട്ടധികം വര്‍ഗ്ഗശത്രുക്കളുടെ വെല്ലുവിളികളെ ഈ പ്രസ്ഥാനം അതിജീവിച്ചിട്ടുണ്ട്. പിളര്‍പ്പുകളടക്കം സംഘടനയുടെ ആഭ്യന്തരമായുണ്ടായ കുഴപ്പങ്ങള്‍ വേറ...
- Get link
- X
- Other Apps
പണ്ട് പണ്ട് ഓന്തുകള്‍ക്കും ദിനോസറുകള്‍ക്കും മുമ്പ് ഒരു പ്രിഡിഗ്രിക്കാരന്‍ ഉച്ചഭക്ഷണം കഴിക്കാനിറങ്ങി. തൊട്ടടുത്ത് ആലഭാരങ്ങളുള്ള വലിയ ഒരു ഹോട്ടലിന്റെ സമീപത്തെത്തിയപ്പോള്‍ അവന്‍ കൂട്ടുകാരോട് പറഞ്ഞു -" നിങ്ങള്‍ കഴിച്ചോളൂ , എനിക്ക് അത്യാവശ്യമായി മറ്റൊരാളെ കാണേണ്ടതുണ്ട് " കഴിച്ചിട്ടുപോയാല്‍ പോരേ എന്ന അവരുടെ ചോദ്യത്തെ അവഗണിച്ചു കൊണ്ട് കേള്‍ക്കാത്തപോലെ അവന്‍ തെരുവിലേക്ക് നടന്നു. ഇത് എല്ലാ ദിവസവും ആവര്‍ത്തിച്ചുകൊണ്ടിരുന്ന ഒരു തുടര്‍ക്കഥയായിരുന്നു. കൈയ്യിലുള്ള തുക എത്രയാണെന്ന് കൃത്യമായും അറിയാമായിരുന്ന അവന്‍ ബോധപൂര്‍വ്വം തന്നെയാണ് ആ കൂട്ടുകൂടലില്‍ നിന്നും മാറി നിന്നത്. പല ദിവസങ്ങളിലും അവന് ഉച്ചഭക്ഷണം ഇല്ലായിരുന്നു. ഉള്ള ദിവസങ്ങളിലാകട്ടെ വളരെ കുറഞ്ഞൊരു തുക കൊണ്ട് കുറഞ്ഞ രീതിയില്‍ എന്തെങ്കിലുമൊക്കെ കഴിച്ച് അവന്‍ ഉച്ച കടത്തിവിട്ടു. വിശപ്പ് അവനൊരു ശീലമായിരുന്നതുകൊണ്ട് അതൊന്നും തെല്ലും വിഷമിപ്പിച്ചിരുന്നില്ല. കവിത ഒരു ശമനതാളമായി അന്നും അവന്റെയൊപ്പമുണ്ടായിരുന്നു. ഉച്ചയുട...