
“ മലപ്പുറം ഒരു പ്രത്യേക മതവിഭാഗത്തിന്റെ രാജ്യമാണ്. ഇവിടെ ഈഴവര്‍ക്ക് സ്വതന്ത്രമായി ജീവിക്കാനാകുന്നില്ല.സമുദായ അംഗങ്ങള്‍ ഭയന്നുവിറച്ചാണ് ജീവിക്കുന്നത്. സ്വാതന്ത്ര്യം ലഭിച്ച് ഇത്ര കൊല്ലമായിട്ടും അതിന്റെ ഗുണഫലങ്ങള്‍ മലപ്പുറത്തെ പിന്നോക്കക്കാര്‍ക്ക് ലഭിച്ചിട്ടുണ്ടോ ? “ വെള്ളാപ്പള്ളി നടേശന് എന്ന ജാതി / മതഭ്രാന്തന് കേരളത്തിന്റെ മുഖത്തേക്ക് തുപ്പിയ വാക്കുകളാണ് മുകളിലുദ്ധരിച്ചത്. മലപ്പുറത്തെ ചൂണ്ടിക്കാണിച്ചുകൊണ്ട് ഒരു ജനവിഭാഗത്തെ പ്രതിക്കൂട്ടിലാക്കാനുള്ള ശ്രമം ഇതിനുമുമ്പും ധാരാളമായി നടന്നിട്ടുണ്ട്. അപ്പോഴൊക്കെയും അത്തരം പരിശ്രമങ്ങളെ ഈ നാട് അവജ്ഞയോടെ തള്ളിക്കളഞ്ഞിട്ടുമുണ്ട്. വെള്ളാപ്പള്ളിയുടെ ഈ പ്രസ്താവനയോടും അത്തരമൊരു സമീപനം തന്നെയായിരിക്കും നാം സ്വീകരിക്കുക എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ഇത്തരത്തില്‍ ബോധപൂര്‍വ്വം ജനങ്ങള്‍ക്കിടയില്‍ മതഭ്രാന്ത് വിതയ്ക്കാന്‍ പരിശ്രമിക്കുന്നവരെ കുറച്ചുകൂടി കാര്യമായി കൈകാര്യം ചെയ്യാനുള്ള വകുപ്പുകള്‍ നമ്മുടെ നിയമ സംവിധാനങ്ങളില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. യാതൊരു തരത്തിലുള്ള തെളിവുകളുമില്ലാത്തതും...