#ദിനസരികള് 1259 അയ്യപ്പപ്പണിക്കരുടെ കം തകം
കം തകം പാതകം വാഴക്കൊലപാതകം അന്തര്‍ നേത്രവാഴക്കൊലപാതകം ജഗദന്തര് നേത്രവാഴക്കൊലപാതകം അന്തര്‍ നേത്രവാഴക്കൊലപാതകം വാഴക്കൊലപാതകം പാതകം തകം കം ഈ കവിത എഴുതിയതിനു ശേഷം ഒരിക്കല്‍ അയ്യപ്പപ്പണിക്കര്‍ എം എം ബഷീറിനോട് പറഞ്ഞു :- “ബഷീറേ അത് വെറുമൊരു നേരംപോക്കിന് എഴുതിയതല്ല.ഞാന്‍ അമേരിക്കയില്‍ പോയി വന്നപ്പോള്‍ ചിലരെന്ന് ഭീഷണിപ്പെടുത്തി.ഞാന്‍ അമേരിക്കന്‍ ചാരനാണ്.അമേരിക്കന്‍ പണംകൊണ്ടാണ് കേരള കവിത നടത്തുന്നത്.എനിക്ക് ഭീഷണിക്കത്തുകള്‍ കിട്ടിക്കൊണ്ടിരുന്നു.കൊന്നുകളയും.കൊലപാതകം മരണം ഇവയൊക്കെ ആലോചിച്ചാണ് ഞാന്‍ കുറേക്കാലം നടന്നത്.മരണത്തെക്കുറിച്ചുള്ള ചിന്ത എന്നെ വല്ലാതെ അലട്ടി.അങ്ങനെയാണ് ഞാന്‍ വാഴക്കൊലപാതകത്തില്‍ എത്തിയത്.” കാര്‍ ട്ടൂണ് കവിതയെന്നാണ് പലരും ഈ കവിതയെ വിശേഷിപ്പിക്കാറുള്ളത്. എന്നാല്‍ അയ്യപ്പപ്പണിക്കരുടെ വിശദീകരണം , കാര്‍ ട്ടൂണ് എന്ന് കേള് ക്കുമ്പോള് നമുക്ക് പെട്ടെന്ന് തോന്നുന്ന ഒരു അര് ത്ഥപരിസരത്തില് നിന്നും ഈ കവിതയെ അടര് ത്തിമാറ്റുന്നു.എന്നുമാത്രവുമല്ല അതോടെ തികച്ചും വ്യക്തിപരമായ മറ്റൊരു മാനം കൈവരിക്കുകയും ചെയ്യുന്നു. താനനുഭവിക്കുന്ന വേദനകളെ ആവി...
Comments