ഒന്നും പറയാനില്ല. ഏറെ പറഞ്ഞു കഴിഞ്ഞതുമാണ്. ഇങ്ങനെയൊരു കേരളത്തെ സൃഷ്ടിച്ചെടുത്തതിന് കേരള പോലീസിനോട് നന്ദി മാത്രം !... കൂടെ അഭിനന്ദനങ്ങളും..പോലീസിന്റെ മനോവീര്യം ചോരരുതല്ലോ..
നാടന്‍ ചാരായം ഉണ്ടാക്കുന്നതിന് ഒരു പ്രഷര്‍കുക്കറും മുളപ്പിച്ച കുറച്ചു ധാന്യങ്ങളും മതി.ഇക്കാര്യം ഭരിക്കുന്നവര്‍ക്ക് അറിയില്ലെങ്കിലും ജനങ്ങളില്‍ ഭൂരിപക്ഷം പേര്‍ക്കും അറിയാം.ഭൂരിപക്ഷം പേര്‍ക്കും അറിയാമെങ്കിലും വളരെച്ചെറിയ ഒരു വിഭാഗം മാത്രമേ ഇതിന്റെ പ്രായോഗികതയെക്കുറിച്ച് ചിന്തിക്കാറുള്ളു. അങ്ങനെ പ്രായോഗികതയെക്കുറിച്ച് ചിന്തിക്കുന്നവരില്ത്തന്നെ വളരെക്കുറച്ചു പേരേ നടപ്പില്‍ വരുത്തുവാന്‍ ഉദ്യമിക്കാറുള്ളു. ആ ഉദ്യമത്തെയാണ് നമ്മുടെ നിയമം നാടന്‍ വാറ്റ് എന്ന വിഭാഗത്തില്‍പ്പെടുത്തി , ശിക്ഷിക്കപ്പെടേണ്ടുന്ന കുറ്റകൃത്യമായി പരിഗണിച്ച് നടപടികള്‍ സ്വീകരിക്കാറുള്ളത്. വില്പനക്ക് വേണ്ടി വന്‍തോതിലും വിശേഷാവസരങ്ങളിലേക്കായി വല്ലപ്പോഴും വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി ഇടക്കിടക്കും നാടനുണ്ടാക്കുക എന്നൊരു ശീലം നമ്മുടെ കുഗ്രാമങ്ങളിലെ ജനങ്ങളില്‍ തുടങ്ങിയിട്ടുണ്ടോ എന്ന് പുതിയ പഠനങ്ങളിലൂട കണ്ടെത്തേണ്ടതുണ്ട്. ഇത്രയും പറഞ്ഞത് ഒരു സുപ്രഭാതത്തില്‍ എഴുന്നേറ്റുവന്ന് വെളിപാടുണ്ടായ...
Comments