എനിക്ക് കവിത വായിക്കാനറിയില്ല. എഴുതാനറിയില്ല. ചൊല്ലാനറിയില്ല. ഇതുമൂന്നും ലളിതബുദ്ധികളുടെ വ്യായാമകേന്ദ്രങ്ങളോ ആശ്രയസ്ഥാനങ്ങളോ അല്ല എന്ന ബോധ്യമെനിക്കുണ്ട്. കവിതാവായന വെറും വായനയല്ല. ഉള്ളിലുള്ളത് തോണ്ടിപ്പുറത്തിടുകയും പുറത്തുള്ളത് അകംമറിക്കുകയും ചെയ്യുന്ന മായാജാലമാണ്. പറഞ്ഞതും പറഞ്ഞതിനപ്പുറവും കണ്ടെത്തേണ്ടുന്ന , അധികമധികം ഉത്തരവാദിത്തം പ്രകടിപ്പിക്കേണ്ട ചിത്തവൃത്തിയാണ് കവിതവായിക്കുക എന്നത്.അടുക്കാന്‍ ശ്രമിക്കവേ , ആയുധികളുടെ വിദഗ്ദമായ വിളയാട്ടത്താല്‍ മുറിപ്പെടുത്തിയ മഹാകവികളുണ്ട് .കവിയുടെ ആയുധമെന്ന് പറയുന്നത് ലോഹക്കൂട്ടിന്റെ നിശിതമായ തലപ്പുകളല്ല , കല്പനാശക്തിയുടെ വൈഭവമാണ്. നിമ്നോന്നതങ്ങളിലൂടെ തേരുരുള്‍ പായിക്കലാണ്. ഹാ വിജിഗീഷു മൃത്യവിന്നാമോ ജീവിതത്തിന് കൊടിപ്പടം താഴ്ത്തുവാന്‍ ? എന്ന കൊള്ളിയാന്‍ മിന്നിക്കലാണ്.ഭക്തിമയസ്വരത്തില്‍ ആനന്ദലബ്ദി തേടുന്നതു മാത്രമല്ല , നിരത്തില്‍ മുലചപ്പി വലിക്കുന്ന നവാതിഥിയെ കണ്ടെത്തലും കവിതയാണ്.അതുകൊണ്ട് കവിത വായിച്ചാല്‍ മാത്രം പോര , ആ ഗര്‍ഭഗൃഹത്തിലേക്ക് നൂണ്ടുകയറി പ്രതിഷ്ഠ ഉറപ്പിച്ചിരിക്കുന്ന രസക്കൂട്ടിനെ കണ്ടെത്തുകതന്നെ വേണം. അത്രയും ആണ്ടിറങ്ങുക എന്നത് ...
Comments