#ദിനസരികള്‍ 627
സഖാവ് സൈമണ്‍ ബ്രിട്ടോ കുറച്ചുകാലംമുമ്പ് ചില ദിവസങ്ങള്‍ മാനന്തവാടിയിലെ ഫോറസ്റ്റ് ഐ.ബിയില്‍ താമസിച്ചിരുന്നു.അദ്ദേഹത്തെപ്പറ്റി ധാരാളം കേള്‍ക്കാന്‍ കഴിഞ്ഞിരുന്നെങ്കിലും അന്നാണ് നേരിട്ടു കാണാനും ഇടപെടാനും എനിക്കു സാധിച്ചത്. ജീവിതത്തിലെ പ്രസാദാത്മകമായ ഓര്‍മ്മകളായി ആ ദിവസങ്ങള്‍ ഇന്നും മനസ്സിലുണ്ട്. ശരിക്കുമൊരു പോരാളി. ഇച്ഛാശക്തികൊണ്ട് വെട്ടിപ്പിടിച്ച അതിരുകളില്ലാത്ത ലോകത്തിന്റെ വിശാലതക്കുള്ളില്‍ അരയ്ക്കു താഴെ തളര്‍ന്നു പോയ ശരീരവുമായി , എന്നാല്‍ തോല്ക്കാന്‍ തയ്യാറാകാത്ത ആ വിപ്ലവകാരി മനുഷ്യരുടെയിടയില്‍ തീക്കാറ്റുവിതച്ചു. കീഴടക്കാനാകാത്ത ഛത്രപതിയായി. 1983 ഒക്ടോബര്‍ മൂന്നിനാണ് എതിരാളികള്‍ ആ ശരീരത്തെ ഭൂമിയിലേക്ക് കുത്തിവീഴ്ത്തിയത്. അന്നുമുതല്‍ നിരവധിയായ സഖാക്കള്‍ക്ക് അദ്ദേഹം പോരാട്ടവീര്യത്തിന്റെ പര്യായമായി ജ്വലിച്ചു നിന്നു.മനുഷ്യരോടുള്ള അദമ്യമായ സ്നേഹവും കരുതലും തുളുമ്പിനിന്നിരുന്ന ആ മനുഷ്യനെ പരിചയപ്പെടാന്‍ കഴിഞ്ഞത് മറക്കാനാകാത്ത അനുഭവമാണ്. തന്റെ ജീവിതത്തിലെ ദുര്‍ഘടമായ ചില ഘട്ടങ്ങളെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട് , പ്രതിസന്ധിഘട്ടങ...